ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

നാരായണേട്ടന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു

എം.നാരായണ മണിയാണി
22 വര്‍ഷത്തെ സേവനത്തിന് ശേഷം അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ എഫ്.ടി.എം. നാരായണ മണിയാണി. എം. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. 1992 ഡിസമ്പര്‍ 14ന് കാട്ടിപ്പാറ ഗവ.എല്‍.പി. സ്‌കൂളിലാണ് തുടക്കം. 2000-2002 കാലയളവില്‍ പാനൂര്‍ ഗവ.എല്‍.പി. സ്‌കൂളിലും 2002-2006 കാലയളവില്‍ മഞ്ഞംപാറ ഗവ.എല്‍.പി. സ്‌കൂളിലും പ്രവൃത്തിച്ച അദ്ദേഹം 2006 മുതല്‍ അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സേവനമനുഷ്ടിച്ചുവരികയാണ്. കഴിഞ്ഞ മെയ് 31നാണ് വിരമിച്ചത്. 'നാരായണേട്ട'നായി കുട്ടികളുടെയും നാട്ടുകാരുടെയുമിടയില്‍ ചിരപരിചിതനായിരുന്നു മുള്ളേരിയ പൂവടുക്കയ്ക്കടുത്ത അടുക്കാത്തൊട്ടി നിവാസിയായ അദ്ദേഹം. ഭാര്യ ഇന്ദിര. മൂന്ന് പെണ്‍മക്കള്‍. സ്‌കൂളില്‍ നടന്ന യാത്രയയപ്പ് പരിപാടി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും അധ്യാപക രക്ഷാകര്‍തൃസമിതി പ്രസിഡന്റുമായ സി.കെ. കുമാരന്‍ ഉദ്ഘാടനം ചെയ്‌തു. ഹെഡ്‌മാസ്റ്റര്‍ ബി. ബാലകൃഷ്ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. ഉപഹാരവും സ്മരണികയും
നല്‍കി ആദരിച്ചു. പിടിഎ വൈസ് പ്രസിഡന്റുമാരായ എച്ച്.കൃഷ്ണന്‍, ഖാദര്‍ ചന്ദ്രംവയല്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍.പ്രസന്നകുമാരി, അധ്യാപകരായ കെ.ചെനിയ നായക്ക്, എച്ച്. പദ്‌മ, ഡി.രാമണ്ണ, ബി.കൃഷ്ണപ്പ, പി.എസ്.ബൈജു, .രാജാറാമ, കെ.നാരായണ ബള്ളുള്ളായ, സി.എച്ച്. സെമി അലി പ്രസംഗിച്ചു. സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം.അബ്‌ദുല്‍ സലാം സ്വാഗതവും കെ.സത്യശങ്കര നന്ദിയും പറഞ്ഞു.
ബേക്കല്‍ കോട്ടയുടെ ഭംഗി ആസ്വദിച്ച് കുട്ടിപ്പൊലീസ് !!!
അസ്‌തമനം കണ്‍കുളിര്‍ക്കെ കണ്ട് പയ്യാമ്പലം ബീച്ചില്‍ !!!
കണ്ണൂര്‍ കോട്ട കുട്ടിപ്പൊലീസുകാര്‍ കയ്യടക്കിയപ്പോള്‍ !!!
കൗണ്‍സലിംഗ് ക്ലാസ്
വേനല്‍ ക്യാമ്പില്‍ നിര്‍മല്‍ കുമാര്‍ കാടകം ക്ലാസെടുക്കുന്നു
വേനല്‍ ക്യാമ്പിന്റെ ഭാഗമായി ബേക്കല്‍ കോട്ടയിലെത്തിയപ്പോള്‍

ആദരവ് കുട്ടിപ്പൊലീസ് വക

ഡി.ജി.പി.യുടെ ബാഡ്‌ജ് ഓഫ് ഓണര്‍ ബഹുമതി ലഭിച്ച കാസറഗോഡ് സൈബര്‍ സെല്‍ പോലീസ് ഓഫീസര്‍ പീ.ആര്‍. ശ്രീനാഥിനെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ ആദരിക്കുന്നു.
മെയ് 31ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അഡൂര്‍ സ്‌കൂളിലെ എഫ്.ടി.എം. നാരായണ മണിയാണിയെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ ആദരിക്കുന്നു.

കുട്ടിപ്പൊലീസുകാരുടെ സമ്മര്‍ ക്യാമ്പിന് അഡൂര്‍ സ്‌കൂളില്‍ തുടക്കമായി

സമ്മര്‍ ക്യാമ്പ്-2015 ദേലമ്പാടി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി
അധ്യക്ഷ കെ.ജയന്തി ഉദ്‌ഘാടനം ചെയ്യുന്നു
സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ വേനലവധിക്കാല ക്യാമ്പിന് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ. ജയന്തി ഉദ്ഘാടനം ചെയ്‌തു. ഹെഡ്‌മാ‌സ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. ആദൂര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍‌സ്‌പെ‌ക്‌ടര്‍ സതീഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം.അബ്‌ദുല്‍ സലാം, സീനിയര്‍ അധ്യാപകരായ എച്ച്. പദ്‌മ, കെ. സത്യശങ്കര, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, പ്രസീത എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എസ്.പി.സി. എസിപിഒ പി.ശാരദ സ്വാഗതവും സിപിഒ എ.ഗംഗാധരന്‍ നന്ദിയും പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിന്റെ ഭാഗമായി കായികപരിശീലനം, പരേഡ്, റോഡ് റണ്‍, യോഗ, കൗണ്‍സലിംഗ്, വിശിഷ്ടവ്യക്തികളുമായുള്ള അഭിമുഖം, കലാ-സാംസ്‌കാരിക പരിപാടികള്‍, പഠനയാത്ര എന്നിവയും കുട്ടികളുടെ അവകാശങ്ങള്‍, സൈബര്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്‌ദരുടെ ക്ലാസും ഉണ്ടായിരിക്കും.
മുഖ്യാതിഥിയായ ആദൂര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍‌സ്‌പെ‌ക്‌ടര്‍ സതീഷ് കുമാര്‍ സംസാരിക്കുന്നു.
വേനലവധിക്കാല ക്യാമ്പില്‍ സംബന്ധിക്കുന്ന സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍. മൊത്തം എണ്‍പത്തിയെട്ട് കേഡറ്റുകളാണുള്ളത്.