ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

ആദരവ് കുട്ടിപ്പൊലീസ് വക

ഡി.ജി.പി.യുടെ ബാഡ്‌ജ് ഓഫ് ഓണര്‍ ബഹുമതി ലഭിച്ച കാസറഗോഡ് സൈബര്‍ സെല്‍ പോലീസ് ഓഫീസര്‍ പീ.ആര്‍. ശ്രീനാഥിനെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ ആദരിക്കുന്നു.
മെയ് 31ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അഡൂര്‍ സ്‌കൂളിലെ എഫ്.ടി.എം. നാരായണ മണിയാണിയെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ ആദരിക്കുന്നു.

കുട്ടിപ്പൊലീസുകാരുടെ സമ്മര്‍ ക്യാമ്പിന് അഡൂര്‍ സ്‌കൂളില്‍ തുടക്കമായി

സമ്മര്‍ ക്യാമ്പ്-2015 ദേലമ്പാടി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി
അധ്യക്ഷ കെ.ജയന്തി ഉദ്‌ഘാടനം ചെയ്യുന്നു
സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ വേനലവധിക്കാല ക്യാമ്പിന് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ. ജയന്തി ഉദ്ഘാടനം ചെയ്‌തു. ഹെഡ്‌മാ‌സ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. ആദൂര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍‌സ്‌പെ‌ക്‌ടര്‍ സതീഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം.അബ്‌ദുല്‍ സലാം, സീനിയര്‍ അധ്യാപകരായ എച്ച്. പദ്‌മ, കെ. സത്യശങ്കര, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, പ്രസീത എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എസ്.പി.സി. എസിപിഒ പി.ശാരദ സ്വാഗതവും സിപിഒ എ.ഗംഗാധരന്‍ നന്ദിയും പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിന്റെ ഭാഗമായി കായികപരിശീലനം, പരേഡ്, റോഡ് റണ്‍, യോഗ, കൗണ്‍സലിംഗ്, വിശിഷ്ടവ്യക്തികളുമായുള്ള അഭിമുഖം, കലാ-സാംസ്‌കാരിക പരിപാടികള്‍, പഠനയാത്ര എന്നിവയും കുട്ടികളുടെ അവകാശങ്ങള്‍, സൈബര്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്‌ദരുടെ ക്ലാസും ഉണ്ടായിരിക്കും.
മുഖ്യാതിഥിയായ ആദൂര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍‌സ്‌പെ‌ക്‌ടര്‍ സതീഷ് കുമാര്‍ സംസാരിക്കുന്നു.
വേനലവധിക്കാല ക്യാമ്പില്‍ സംബന്ധിക്കുന്ന സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍. മൊത്തം എണ്‍പത്തിയെട്ട് കേഡറ്റുകളാണുള്ളത്.
പ്ലസ് ടു സെന്റ് ഓഫ് യോഗത്തില്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി സോഫിയ ഫ്രാന്‍സിസ് സംസാരിക്കുന്നു. ഇന്നത്തോടു കൂടി സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിക്കുകയാണ്. ഈ വിദ്യാലയത്തിലെ അവസാന ദിവസം – സെന്റ് ഓഫ് അഥവാ വിട പറയല്‍ ദിവസം. പരീക്ഷ എന്ന കടമ്പ കൂടി കഴിഞ്ഞാല്‍ ഓരോത്തരും അവരവരുടെ പുതിയ ലോകത്തിലേക്ക് യാത്ര തുടങ്ങുകയാണ്. ചടങ്ങില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രസംഗിക്കുകയും, വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്‌തു. ഐസ് ക്രീമും ബെര്‍ഗറും പെപ്‌സിയുമൊക്കെയുണ്ടായിരുന്നു. പിന്നെ കൂട്ടുകാര്‍ പരസ്പരം കൈകൊടുത്തും ആശ്ലേഷിച്ചുമുള്ള യാത്ര പറയല്‍. നാളെ ആരെയല്ലാം വീണ്ടും കണ്ടുമുട്ടുമെന്നറിയില്ല. ജീവിതനാടകത്തിലെ ഒരു രംഗത്തിന് ഇവിടെ തിരശ്ശീല വീഴുകയാണ്. ഇനി പുതിയ രംഗം....പുതിയ റോള്‍....
അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ചിത്രകല അധ്യാപകന്‍ മുഹമ്മദ് ഫൈസല്‍ വരച്ച കാര്‍ട്ടൂണ്‍

അഡൂര്‍ സ്‌കൂളിലെ അഭിഷേകിന് റാസ്ബെറി പൈ കമ്പ്യൂട്ടര്‍

ഐടി അറ്റ് സ്‌കൂള്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ അഭിരുചി പരീക്ഷയില്‍ അ‍‍ഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും ഒന്നാമതെത്തിയ അഭിഷേകിന് റാസ്ബെറി പൈ കമ്പ്യൂട്ടര്‍ സമ്മാനമായി ലഭിച്ചു. വിദ്യാലയങ്ങളില്‍ അടിസ്ഥാന കമ്പ്യൂട്ടര്‍ ശാസ്‌ത്രം പരിശീലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റാസ്ബെറി പൈ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ഒന്നാമതെത്തിയ 124 കുട്ടികള്‍ക്ക് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്‌ദുറബ്ബാണ് കമ്പ്യൂട്ടര്‍ കൈമാറിയത്. പൊതുവിദ്യാലയങ്ങളിലെ കുട്ടികളില്‍ അഭിരുചിയുള്ളവരെ കണ്ടെത്തി അവര്‍ക്കുവേണ്ട ഭൗതികസാഹചര്യങ്ങളൊരുക്കി വിദഗ്‌ധപരിശീലനം നല്‍കുന്നതിനായി സംസ്ഥാന ഐടി വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ തുടക്കമാണിത്. അഭിഷേകിനെ സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അഭിനന്ദിച്ചു. അഭിഷേക് ബളക്കിലയില്‍ താമസിക്കുന്ന മുരളീധരന്റെയും വാണിയുടെയും മകനാണ്.
ഇനി പടിയിറക്കം.... മഞ്ഞുപെയ്‌ത ഇന്നലെ രാവിലെയും ക്യാമ്പസിലേക്ക് കടക്കുമ്പോള്‍ തീരുമാനിച്ചതാണ് ഒടുക്കത്തേതാണിത്... ഇനി പരീക്ഷയ്‌ക്ക്... അതിനുമുമ്പ് ഒരിക്കല്‍ ഹാള്‍ടിക്കറ്റ് വാങ്ങിക്കാന്‍.... കഴിയുന്നില്ല... ഇവിടത്തെ കാറ്റും മരങ്ങളും അതിനു സമ്മതിക്കുന്നില്ല... മനസ്സിവിടം കടം കൊണ്ടതുപോലെ.................(പത്താം ക്ലാസുകാരുടെ സെന്റോഫ് പരിപാടിയില്‍ നിന്ന്...)

വൈദ്യുതവകുപ്പ് നടപ്പിലാക്കുന്ന 'നാളേക്കിത്തിരി ഊര്‍ജ്ജം'എന്ന പദ്ധതിയുടെ ഭാഗമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കെ.എസ്.ഇ.ബി.ചെര്‍ക്കള സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ജയകൃഷ്‌ണന്‍ ഊര്‍ജ്ജസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസെടുക്കുന്നു.