ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

'മലയോരവിശേഷ'ത്തിനും അഡൂര്‍ സ്‌കൂളിനും ഇത് ചരിത്രമുഹൂര്‍ത്തം

കാസറഗോഡ് ജില്ലയിലെ മികച്ച ഹൈസ്‌കൂള്‍ ബ്ലോഗിനുള്ള പുരസ്‌കാരം അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍, പിടിഎ വൈസ് പ്രസിഡന്റ് എച്ച്.കൃഷ്‌ണന്‍, സ്‌കൂള്‍ ഐടി കോഡിനേറ്റര്‍ എ.എം.അബ്‌ദുല്‍ സലാം എന്നിവര്‍ കാസറഗോഡ് എംഎല്‍എ എന്‍.എ.നെല്ലിക്കുന്നില്‍ നിന്നും ഏറ്റുവാങ്ങുന്നു. വേദിയില്‍ കാസറഗോഡ് എം.പി. പി.കരുണാകരന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.സുജാത, കാസറഗോഡ് ഡിഡിഇ സി.രാഘവന്‍, ഐടി@സ്‌കൂള്‍ ജില്ലാ കോഡിനേറ്റര്‍ എം.പി.രാജേഷ് തുടങ്ങിയ വിശിഷ്‌ട വ്യക്തികള്‍.

ശിശുദിനം:വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു

പുഞ്ചിരി മത്സരത്തില്‍ വിജയികളായ റിതേഷ്,രശ്‌മിത,സിഞ്ചന
കൃഷ്‌ണപ്പ മാസ്‌റ്റര്‍ അവതരിപ്പിച്ച വിവിധതരം പൊട്ടിച്ചിരികള്‍
ബലൂണ്‍ പൊട്ടിക്കല്‍
മ്യൂസിക്കല്‍ ചെയര്‍
സമ്മാനവിതരണം
നവമ്പര്‍ 14: അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ശിശുദിനത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് മ്യൂസിക്കല്‍ ചെയര്‍, പുഞ്ചിരിക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍ തുടങ്ങിയ കൗതുകമത്സരങ്ങള്‍ നടത്തി. കുട്ടികള്‍ വളരെ ആവേശത്തോടെയാണ് മത്സരങ്ങളില്‍ സംബന്ധിച്ചത്. പുഞ്ചിരിമത്സരത്തില്‍ രണ്ടാം ക്ലാസ് ബി ഡിവിഷനിലെ റിതേഷ്, രശ്‌മിത, രണ്ടാം ക്ലാസ് എ ഡിവിഷനിലെ സിഞ്ചന എന്നിവര്‍ ഏറ്റവും നന്നായി പുഞ്ചിരിച്ച് സമ്മാനര്‍ഹരായി. പുഞ്ചിരിമത്സരത്തിന് ശേഷം നടന്ന കൃഷ്‌ണപ്പ മാസ്‌റ്ററുടെ വിവിധതരം പൊട്ടിച്ചിരികളുടെ പ്രദര്‍ശനം കുഞ്ഞുങ്ങളെ ആഹ്‌ളാദത്തിന്റെയും ആവേശത്തിന്റെയും കൊടുമുടിയിലെത്തിച്ചു. ബലൂണ്‍ പൊട്ടിക്കല്‍ മത്സരത്തില്‍ രണ്ടാം ക്ലാസ് ബി ഡിവിഷനിലെ മുഹമ്മദ് മുജിത്തബ വിജയിയായി. അധ്യാപകരായ ബി.കൃഷ്‌ണപ്പ, കെ.സുധാമ, അധ്യാപികമാരായ എം.എ.ശ്രീജ, ബിയോള വി.ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.

ശിശുദിനം:എസ്.പി.സി.യുടെ ആഭിമുഖ്യത്തില്‍ വിവിധപരിപാടികള്‍ സംഘടിപ്പിച്ചു

'കുട്ടികളും സമൂഹവും' വിഷയത്തില്‍ ബൈജു മാസ്‌റ്റര്‍ ക്ലാസെടുക്കുന്നു
ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് കൗതുകമത്സരങ്ങള്‍ നടത്തുന്നു
നവമ്പര്‍ 14: ശിശുദിനത്തോടനുബന്ധിച്ച് സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിവിധപരിപാടികള്‍ സംഘടിപ്പിച്ചു. 'കുട്ടികളും സമൂഹവും' എന്ന വിഷയത്തില്‍ എസ്.പി.സി.യൂണിറ്റിലെ കുട്ടികള്‍ക്ക് പഠനക്ലാസ് സംഘടിപ്പിച്ചു. പി.എസ്.ബൈജു മാസ്‌റ്റര്‍ ക്ലാസെടുത്തു. 'കുട്ടിപ്പൊലീസു'കാരുടെ നേതൃത്വത്തില്‍ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് ആനക്ക് വാല്‍ വരക്കല്‍, തവളച്ചാട്ടം, പന്തടിക്കല്‍ തുടങ്ങിയ കൗതുകമത്സരങ്ങള്‍ നടത്തി. സംബന്ധിച്ച എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി. ഹയര്‍ സെക്കന്ററി വിഭാഗം സെമിനാര്‍ ഹാളില്‍ നടന്ന പരിപാടികള്‍ ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ഉദ്ഘാടനം ചെയ്‌തു. കേഡറ്റ് ലീഡര്‍ ജെ.ചൈതന്യ സ്വാഗതം പറഞ്ഞു. എസ്.പി.സി. സിപിഒ എ.ഗംഗാധരന്‍, എസിപിഒ പി.ശാരദ എന്നിവര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. അധ്യാപകരായ ബി.കൃഷ്‌ണപ്പ, കെ.സുധാമ, അധ്യാപികമാരായ എം.എ.ശ്രീജ, ബിയോള വി.ജേക്കബ് എന്നിവര്‍ സംബന്ധിച്ചു.

ശിശുദിനം:അഡൂര്‍ സ്‌കൂളില്‍ രക്ഷാകര്‍തൃസംഗമം നടത്തി

രക്ഷാകര്‍തൃസംഗമം പിടിഎ പ്രസി‌ഡന്റ് 
സി.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു
റിസോഴ്‌സ് പേഴ്‌സണ്‍ എന്‍.ലതീശന്‍ മാസ്‌റ്റര്‍ 
വിഷയമവതരിപ്പിച്ച്കൊണ്ട് സംസാരിക്കുന്നു
നവമ്പര്‍14:പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ നൂറ്റിഇരുപത്തഞ്ചാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രക്ഷാകര്‍തൃസംഗമം സംഘടിപ്പിച്ചു. ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ രക്ഷിതാക്കള്‍ സംബന്ധിച്ചു. അധ്യാപകരക്ഷാകര്‍തൃസമിതിയുടെ പ്രസിഡന്റും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ സി.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്‌തു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. സര്‍വ്വശിക്ഷാഅഭിയാന്‍ നിര്‍ദ്ദേശപ്രകാരം പ്രത്യേകപരിശീലനം ലഭിച്ച എന്‍. ലതീശന്‍ മാസ്‌റ്റര്‍ രക്ഷിതാക്കള്‍ക്ക് ക്ലാസെടുത്തു. കുട്ടികളുടെ പഠനം, ആരോഗ്യം, ശുചിത്വം എന്നിവയില്‍ രക്ഷിതാക്കളുടെ പങ്കിനെക്കുറിച്ച് ബോധ്യപ്പെടുത്തുകയായിരുന്നു ക്ലാസിന്റെ പ്രധാനഉദ്ദേശ്യം. അധ്യാപകരക്ഷാകര്‍തൃസമിതി വൈസ് പ്രസി‌ഡന്റ് എച്ച്. കൃഷ്‌ണന്‍, മദര്‍ പി.ടി.എ. പ്രസിഡന്റ് എ.വി.ഉഷ, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കെ. സത്യശങ്കര മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം. അബ്‌ദുല്‍ സലാം നന്ദിയും പറഞ്ഞു.

ശിശുദിനം:സാക്ഷരം-സാഹിത്യോത്സവം

നവമ്പര്‍ 14:അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ശിശുദിനത്തോടനുബന്ധിച്ച് സാക്ഷരം പദ്ധതിയിലുള്‍പ്പെട്ട കുട്ടികള്‍ക്കായി സാഹിത്യോത്സവം സംഘടിപ്പിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ഉദ്ഘാടനം ചെയ്‌തു. സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. എം. രതീഷ് സ്വാഗതവും കെ.ചെനിയ നായക്ക് നന്ദിയും പറഞ്ഞു. പദ്യപാരായണം, മിമിക്രി, സംഘഗാനം, ഒപ്പന തുടങ്ങിയ ഇനങ്ങളില്‍ കുട്ടികള്‍ ആവേശപൂര്‍വ്വം സംബന്ധിച്ചു. പഠനനിലവാരത്തില്‍ അല്‍പം പിറകിലായതിനാല്‍, പലപ്പോഴും അവസരങ്ങള്‍ വേണ്ടത്ര ലഭിക്കാത്ത നിരവധി കുട്ടികള്‍ക്ക് 'സാക്ഷരം-സാഹിത്യോത്സവം ' അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കാനും ആത്മവിശ്വാസം വീണ്ടെടുക്കുവാനുമുള്ള നല്ലൊരു വേദിയായി. കലാമോള്‍, എന്‍.ഹാജറ, പി.വി. നിഷ, ജിഷജനന്‍, കെ.സത്യശങ്കര, എ.ഗംഗാധരന്‍, വിദ്യാലത തുടങ്ങിയ അധ്യാപിക-അധ്യാപകന്മാരും നിരവധി രക്ഷിതാക്കളും സംബന്ധിച്ചു.

കുമ്പള ഉപജില്ലാ ശാസ്‌ത്രോത്സവം
അഡൂരിന് അഭിമാനമായി ചേതനും ഹര്‍ഷിത്തും പിന്നെ സഫീദ യാസ്‌മിനും

എല്‍.പി.വിഭാഗം ലഘുപരീക്ഷണ മത്സരത്തില്‍ എ ഗ്രേഡോടുകൂടി
ഒന്നാം സ്ഥാനം നേടിയ ടി.ചേതനും സി.കെ.ഹര്‍ഷിത്തും
പെരഡാല നവജീവന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ചുനടന്ന കുമ്പള ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ പങ്കെടുത്ത ഇനങ്ങളില്‍ അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചു. എല്‍.പി.വിഭാഗം ലഘുപരീക്ഷണ മത്സരത്തില്‍ മൂന്നാം തരം കന്നഡ ഡിവിഷനിലെ കുട്ടികളായ ടി.ചേതന്‍, സി.കെ.ഹര്‍ഷിത്ത് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച പരീക്ഷണം എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനത്തിന് അര്‍ഹമായി. 30 സ്‌കൂളുകളില്‍ നിന്നുള്ള കടുത്ത മത്സരത്തെ അതിജീവിച്ചാണ് ഇവര്‍ ഒന്നാം സ്ഥാനക്കാരായത്. സിഗരറ്റ് പുക മനുഷ്യന് എങ്ങനെയാണ് ഹാനികരമാകുന്നത് എന്ന് തെളിയിച്ചു കൊടുക്കുന്ന സാമൂഹ്യപ്രസക്തിയുള്ള ഒരു പരീക്ഷണമാണ് ക്ലാസ് അധ്യാപകനായ എ.ഗംഗാധരന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി കുട്ടികള്‍ ചെയ്‌തത്. വിധികര്‍ത്താക്കളില്‍ നിന്ന് ലഭിച്ച പ്രത്യേക പ്രശംസ കുട്ടികള്‍ക്ക് വലിയ പ്രചോദനമായി. ഹൈസ്‌കൂള്‍ വിഭാഗം ഐടി മേളയില്‍ പ്രോജക്‌റ്റ് അവതരണത്തില്‍ പത്താം ക്ലാസ് മലയാളം മീഡിയം വിദ്യാര്‍ത്ഥിനി പി.സഫീദ യാസ്‌മിന്‍ എ ഗ്രേഡോട് കൂടി ഒന്നാം
ഐടി മേള പ്രോജക്‌റ്റ് അവതരണത്തില്‍
എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടിയ
പി.സഫീദ യാസ്‌മിന്‍

സ്ഥാനം കരസ്ഥമാക്കി. കന്നഡ ടൈപ്പിങ്ങില്‍ പത്താം ക്ലാസ് കന്നഡ മീഡിയം വിദ്യാര്‍ത്ഥിനി ദിവ്യശ്രീ രണ്ടാം സ്ഥാനവും ഡിജിറ്റല്‍ പെയ്ന്റിങ്ങില്‍ പത്താം ക്ലാസ് മലയാളം മീഡിയം വിദ്യാര്‍ത്ഥി അഹമ്മദ് സാജിദ് മൂന്നാം സ്ഥാനവും നേടി. മലയാളം ടൈപ്പിങ്ങില്‍ പത്താം ക്ലാസ് മലയാളം മീഡിയം വിദ്യാര്‍ത്ഥി ഇഷാഹത്ത് അഹമ്മദ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ശാസ്‌ത്രമേള ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒമ്പതാം ക്ലാസ് മലയാളം മീഡിയം വിദ്യാര്‍ത്ഥികളായ മുഹമ്മദ് മുബാറക്ക്, അബൂബക്കര്‍ സിദ്ദീഖ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച 'സോളാര്‍ ഹോമി'ന് ഇംപ്രൊവൈസ്ഡ് എക്‌സ്‌പെരിമെന്റ്സ് വിഭാഗത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചു. വിജയികളെ പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍, ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ എന്നിവര്‍ അഭിനന്ദിച്ചു.

സാക്ഷരം പദ്ധതി - 'ഉണര്‍ത്ത്' ക്യാമ്പ് ശ്രദ്ധേയമായി

ക്യാമ്പ് പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു
ജില്ലാ വിദ്യാഭ്യാസ സമിതി നടപ്പാക്കുന്ന സാക്ഷരം പദ്ധതിയുടെ ഭാഗമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 'ഉണര്‍ത്ത്' ക്യാമ്പ് നടത്തി. ക്യാമ്പ് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്‌തു. സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. സ്‌റ്റാഫ് സെക്രട്ടറി എ.എം. അബ്‌ദുല്‍ സലാം, കെ. ചെനിയ നായക്ക്, കെ.സുധാമ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ബി.പി. സുജിത്ത് സ്വാഗതവും എന്‍.ലതീഷന്‍ നന്ദിയും പറഞ്ഞു. ഭാഷാകേളികള്‍, സര്‍ഗാത്മകനാടകം തത്സമയം ഉണ്ടാക്കല്‍, വിവിധ നാടന്‍ കളികള്‍, വരയ്‌ക്കാം നിര്‍മ്മിക്കാം എന്ന പരിപാടി, ബലൂണുകള്‍ ഉപയോഗിച്ചുള്ള കളികള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ക്യാമ്പിന്റെ ഭാഗമായി നടന്നു. 3 മുതല്‍ 7 വരെ ക്ലാസുകളിലെ കുട്ടികളില്‍ അക്ഷരജ്ഞാനവും ഇതര ഭാഷാശേഷികളും
ഇവര്‍ ഉണര്‍ന്നുകഴിഞ്ഞു...ഇനി ആര്‍ക്കും ഇവരെ ഉറക്കാനാവില്ല...
ഉറപ്പിക്കുന്നതിനുള്ള
പദ്ധതിയാണ് 'സാക്ഷരം'. കന്നടഭാഷയിലും മലയാളത്തിലും ലേഖനത്തിനും വായനയ്ക്കും പ്രാധാന്യം നല്‍കി പാഠ്യപദ്ധതി വിനിമയം ചെയ്യാന്‍ കുറെകൂടി മെച്ചപ്പെട്ട അന്തരീക്ഷം 'സാക്ഷരം' സൃഷ്ടിക്കുന്നു. 55 ദിവസം നീണ്ടുനില്‍ക്കുന്ന തീവ്രയത്നപരിപാടിയിലൂടെ പ്രീടെസ്‌റ്റിലൂടെ പിന്നാക്കമെന്ന് കണ്ടെത്തിയ കുട്ടികളെ ഉയര്‍ന്ന ഗ്രേഡിലെത്തിക്കും. ഇതിനുള്ള അദ്ധ്യാപക സഹായിയും കുട്ടികള്‍ക്കുള്ള വര്‍ക്ക്ബുക്കും ഡയറ്റ് തയ്യാറാക്കി നല്‍കിയിട്ടുണ്ട്. ഡയറ്റ് മുന്‍വര്‍ഷം ജില്ലയിലെ 30 സ്‌കൂളുകളില്‍ നടത്തിയ ട്രൈ ഔട്ട് പദ്ധതിയുടെ വിജയമാണ് ഈ പദ്ധതി ജില്ലമുഴുവന്‍ നടപ്പിലാക്കാനുള്ള കരുത്ത് നല്‍കുന്നത്. നിലവിലുള്ള പ്രവൃത്തിമണിക്കൂറുകള്‍ക്കു പുറമെ ഇതിനായി ഒരു മണിക്കൂര്‍കൂടി കണ്ടെത്തി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതി ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. ഓരോ പത്തു ദിവസം കഴിയുമ്പോഴും ഇടക്കാലവിലയിരുത്തല്‍ നടത്തുന്നുണ്ട്. നവമ്പര്‍ 21 ന് നടക്കുന്ന പോസ്റ്റ് ടെസ്‌റ്റിലൂടെ പദ്ധതി പൂര്‍ത്തിയാവും.